---
title: "കുത്തനെ കൂപ്പു കുത്തിനാളികേരവില കുത്തനെ ഇടിഞ്ഞു, വെളിച്ചെണ്ണ വിലയും ; കർഷകർ പ്രതിസന്ധിയിൽ"
english_title: "so has the price of coconut oil; farmers are in crisis"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/363341/so has the price of coconut oil; farmers are in crisis"
published_at: "2026-06-02T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1e7fcf0a9a6_1001263775.jpg"
keywords: []
---

# കുത്തനെ കൂപ്പു കുത്തിനാളികേരവില കുത്തനെ ഇടിഞ്ഞു, വെളിച്ചെണ്ണ വിലയും ; കർഷകർ പ്രതിസന്ധിയിൽ

> **Lead Summary:** സംസ്ഥാനത്ത് നാളികേര വില ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കൂപ്പുകുത്തി. കിലോയ്ക്ക് 38 മുതൽ 40 രൂപ വരെയാണ് നിലവിലെ വില.

## Article Content

സംസ്ഥാനത്ത് നാളികേര വില ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കൂപ്പുകുത്തി. കിലോയ്ക്ക് 38 മുതൽ 40 രൂപ വരെയാണ് നിലവിലെ വില.

2025 ഡിസംബറിൽ കിലോയ്ക്ക് 64 രൂപയായിരുന്ന തേങ്ങാവില ജനുവരിയിൽ 60 രൂപയായി കുറഞ്ഞിരുന്നു. അഞ്ച് മാസത്തിനിടെ പകുതിക്കടുത്തേക്കാണ് വില ഇടിഞ്ഞത്.

തമിഴ്നാട്ടിൽ തേങ്ങയുടെ ഉൽപാദനം കൂടിയതും കേരളത്തിലേക്കുള്ള ഇറക്കുമതി വർധിച്ചതുമാണ് വിലയിടിവിന് പ്രധാന കാരണം.

കേരളത്തിലും ആഭ്യന്തര ഉൽപാദനം കൂടിയിട്ടുണ്ട്. കൂടാതെ തമിഴ്നാട്ടിൽ കൊപ്രയുടെ വില കുറഞ്ഞത് കേരളത്തിലേക്കുള്ള തേങ്ങയുടെ വരവ് കൂട്ടാൻ ഇടയാക്കി.സാധാരണ മഴക്കാലത്ത് തേങ്ങ ഇടുന്നതിനും പൊളിക്കുന്നതിനും പ്രതിസന്ധി ഉണ്ടാകാറുണ്ട്.

എന്നാൽ ഇനി വലിയ തോതിലുള്ള വിലക്കയറ്റത്തിന് സാധ്യതയില്ലെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. അതേസമയം പെട്രോളിന്റെയും ഡീസലിന്റെയും വില വർധന കർഷകർക്ക് അധിക ബാധ്യതയാകുന്നുണ്ട്.വിലയിടിവ് കർഷകരെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/363341/so has the price of coconut oil; farmers are in crisis)